കേരളത്തില്‍ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല നിലപാടുമായി കേന്ദ്രം.ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കേരളത്തിലെ എംപിമാരെ അറിയിച്ചു.നദ്ദ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് എയിംസിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
Related Posts
അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല… കാരണം വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ്
ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ…
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സണുമായ വി സത്യവതി പതാക ഉയർത്തി. സ്കൂൾ…
കോഴിക്കോട് : ഇന്ത്യയിൽ ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവൽ ചേമ്പർ ലീഡ്ലെസ്സ് പേസ്മേക്കർ (AVEIR DR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെൻറർ…
