നോർത്ത് പറവൂർ SNDP യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 172 – മത് ശ്രീ നാരായണ ഗുരു ജയന്തി സുവർണ്ണപഥം -2026 ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണ സമ്മേളനം യോഗം ദേവസം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി. എൻ രാധാകൃഷണൻ അധ്യക്ഷനായി. കൺവീനർ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ടർ പി.എസ് ജയരാജ് ആമുഖ പ്രസംഗം നടത്തി.യോഗം ഭാരവാഹികളായ ഷീബ ടീച്ചർ, എം.പി ബിനു, ഡി. ബാബു, കണ്ണൻ കൂട്ടുകാട്, കെ.ബി സുഭാഷ്, ടി. എം ദിലീപ്, വി.എൻ നാഗേഷ്, വി.പി ഷാജി, സിന്ധു ദിലീപ്, കെ. എസ് അഭിഷേക്, എൻ.കെ സജീവ്,ഇ.പി തമ്പി , വിപിൻ രാജ്, പ്രശാന്ത് കരിമ്പാടം, അതുല്യ മനോജ്, എം.കെ ആഷിക് , പി .പി വിനോദ് എന്നിവർ സംസാരിച്ചു.
ശ്രീ നാരായണഗുരു ജയന്തി ആഘോഷ സമ്മാന വിതരണം.
