ജൂലൈ 31 ന് മൽസ്യബന്ധനത്തിനിടെ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ് 54 വയസ്സിനെ 10 ദിവസമായിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണെന്നും , പരിചയ സമ്പന്നരായ മൽസ്യ തൊഴിലാളികളെ ഉൾപ്പെടുത്തി സ്കുബാ ഡൈവി ഴ്സിനെയും, ഹെലികോപ്റ്റർ നിരീക്ഷണം ഉൾപ്പെടെ 24 മണിക്കൂർ ഊർജിതമായ രക്ഷാപ്രവർത്തനം നടത്തണമെന്നും , കാണാതായ മൽത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് പകരം അവരെ അപമാനിക്കുന്ന അപക്വ പ്രസ്താവനകൾ നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തെ വെല്ലുവിളിയക്കുന്നത് അവസാനിപ്പിക്കണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആധുനിക രക്ഷാ സംവിധാനകൾ ഉപയോഗപ്പെടുത്തി കാണാതായ മൽസ്യ തൊഴിലാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റി ഒരു പ്രമേയത്തിലുടെ കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു . യോഗം RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ .നീലലോഹിതദാസ് ExMP ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷം വഹിക്കുകയും അഡ്വ. ജമിലാ പ്രകാശം Ex MLA , പരശുവയ്ക്കൽ രാജേന്ദ്രൻ , പുല്ലുവിള ജോയ് , വിഴിഞ്ഞം ജയകുമാർ അഡ്വ. ജി. മുരളീധരൻ, വി. സുധാകരൻ, പുല്ലുവിള വിൻസൻ്റ് , എസ്. അനിൽകുമാർ ,കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
Related Posts
ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ ഓഗസ്റ്റ് 13ന് കൊച്ചിയിൽ നടക്കും
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാങ്കേതികവിദ്യയിലൂടെ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഐബാർക്കും ഡെയിലി സ്കിൽസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ’ ഓഗസ്റ്റ് 13ന് കൊച്ചി പാലാരിവട്ടം മൺസൂൺ…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു.
കടുത്തുരുത്തി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കടുത്തുരുത്തി വാലാച്ചിറ മാപ്പിളകുന്നേല്‍ എം.ജെ. അനീഷ് (51) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടോടെ മേട്ടുംപാറ ജംഗ്ഷന് സമീപം…
പട്ടയമേള നടത്തി; 1175 പട്ടയങ്ങൾ വിതരണം ചെയ്തു
‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ ജില്ലാതല പട്ടയമേള സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് രാവിലെ 10.30ന്…
