സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം;ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കേരളത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.മന്ത്രിസഭയുടെ അനുമതിക്ക് പിന്നാലെ, 2026ലെ കേരള സംസ്ഥാന നാമമാറ്റ ബിൽ രാഷ്ട്രപതി ഭരണഘടനയിലെ മൂന്നാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കുകയായിരുന്നു.നേരത്തെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂൺ 24ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *