കാനയുടെ അപാകത, ഒരുമനയൂർ പഞ്ചായത്തിൽ വെള്ളക്കെട്ട്; ഒടുവിൽ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പരിഹാരം

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ദേശീയപാതയുടെ അശാസ്ത്രീയമായ കാന നിർമ്മാണത്തെ തുടർന്ന് കനത്ത വെള്ളക്കെട്ട്. ഇതോടെ നിരവധി വീടുകളിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിറിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അധികാരികളെ വിളിച്ചുവരുത്തി സ്ഥലം പരിശോധിച്ചു. വെള്ളം കെട്ടിനിൽക്കുന്ന വില്യംസ് കിഴക്ക് ഭാഗത്ത് കാന നിർമ്മാണം കാരണം വെള്ളം തടസ്സപ്പെട്ടതായി കണ്ടെത്തി. തുടർന്ന് തടസ്സപ്പെട്ട ഭാഗം പൊളിച്ചുമാറ്റി വെള്ളം ഒഴുകി പോകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചു. മെമ്പർമാരായ ഷക്കീർ മാസ്റ്റർ, നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫെയർ, സിന്ധു, അശോകൻ, ധനേഷ്, ഹഫ്സത്ത്, അഷ്റഫ്, അൻഷിത, അസ്‌ലം, പി.കെ കബീർ, ഹിഷാം കപ്പൽ, ലീന സജീവൻ, ജ്യോതി കാർത്തികേയൻ, ജസീന നസീർ, സ്വാതി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *