ബംഗ്ലൂരു : കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച് ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് മത്സരത്തിൽ മലയാളി യുവാവ് “മിസ്റ്റർ സൗത്ത് ഇന്ത്യാ” പട്ടം നേടി. തൃശൂരിൽ നേരത്തെ നടത്തിയ മത്സരത്തിൽ സീനിയർ 70 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ തൃശൂർ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട 32 കാരനായ വിവിയൻ ജോയ്. പി. ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിൻ തള്ളി ജൂനിയർ വിഭാഗം മിസ്റ്റർ സൗത്ത് ഇന്ത്യയായത്. കഴിഞ്ഞ 5 വർഷത്തിലേറെയായി ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് രംഗത്തു സജീവമായി പ്രവർത്തിക്കുന്ന വിവിയൻ ജോയ് തൃശൂർ ജില്ലയിലെ ഏനാമാവ് സ്വദേശിയാണ് . കർണ്ണാടക ബോഡി ബിൽഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സുവർണ്ണ കർണ്ണാടക ബോഡി ബിൽഡേഴ്സ് ആൻ്റ് ഫിറ്റ്നസ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരം തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. നിരവധി മത്സരാർത്ഥികളെ പിൻ തള്ളിയാണ് മലയാളി യുവാവ് മികച്ച വിജയം സ്വന്തമാക്കിയത്.
Related Posts
എഫ്.ഡബ്ള്യു.ജെ.കെ യുടെ വി.എസ് അച്യുതാനന്ദൻ അനുസ്മരണം
തിരുവനന്തപുരം ദിവംഗദനായ കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ അനുസ്മരണ യോഗം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 28 തിങ്കളാഴ്ച രാവിലെ…
വീടുകൾക്ക് ‘ബിൽഡിങ് കാർഡ്’ വരുന്നു
സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ‘ബിൽഡിങ് കാർഡ്’ വരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്നാണ് ഈ നടപടി. ഇതോടെ വീടുകൾക്ക് ഉൾപ്പെടെ പുതിയ നമ്പർ ലഭിക്കും. ഇതിന് മുമ്പ്…
ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്ത വിസിമാര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികാരത്തിന്റെ…
