ചാലക്കുടി നഗരസഭ വികസന സദസ്സ്

ചാലക്കുടി:ചാലക്കുടി നഗരസഭ വികസന സദസ്സ്എം.പി. ബെന്നി ബെഹനാൻ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ് ചിറയത്ത്, എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ സി എസ് സുരേഷ്, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി. പോൾ, പ്രീതി ബാബു, ആനി പോൾ, ദിപു ദിനേശ്,എം.എം. അനിൽകുമാർ,ടൗൺ ഇമാം കെ.എസ്.ഹുസൈൻ ഹാജി,വി.ഒ. പൈലപ്പൻ, എബി ജോർജ്, നിതാപോൾ എന്നിവർ സംസാരിച്ചു.അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ ഭക്ഷ്യ കിറ്റിന്റെ വിതരണവും ഭവനപദ്ധതി ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു സഹായധന വിതരണം,പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതികളുടെ വിതരണം,ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെ വിതരണം, പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ വാഹനത്തിന്റെ കൈമാറ്റം, നഗരസഭയുടെ വികസന- ജനക്ഷേമ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുകയും സഹകരിക്കുകയും ചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതിയംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരം എന്നിവയും ചടങ്ങിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *