വൈക്കം ; ഭരണകാലാവധി മുഴുവന്‍ ഒന്നും ചെയ്യാതെ തെരെഞ്ഞടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രി വോട്ടു തട്ടാന്‍ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഡി. സി. സി. വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍ പറഞ്ഞു. വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ വികസന സന്ദേശ യാത്ര ഉദയനാപുരം ജംഗ്ഷനില്‍ ജാഥാ ക്യാപ്റ്റന്‍ സോണി സണ്ണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് അയ്യേരി സോമന്‍ അധ്യഷത വഹിച്ചു. പി. ഡി ഉണ്ണി, അബ്ദുള്‍ സലാം റാവുത്തര്‍, പി. എന്‍. ബാബു, ബി. അനില്‍കുമാര്‍, അക്കരപ്പാടം ശശി, പ്രീത രാജേഷ് ,പി. റ്റി സുഭാഷ്, ഇടവട്ടം ജയകുമാര്‍, കെ. ഷഡാനനന്‍ നായര്‍, രതിമോള്‍, എം.ടി. അനില്‍കുമാര്‍, ഷാജി വല്ലൂത്തറ, ബി. ചന്ദ്രശേഖരന്‍, വി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നഗരസഭയുടെ 26 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് സന്ദേശ യാത്ര നടത്തിയത്.ചിത്രവിവരണം ; വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണ
തെരെഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ – ജി. ഗോപകുമാര്‍
