മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്. നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡബ്ബിംഗിന്റെ കാര്യത്തിൽ തൻ കണ്ടതിൽ മന്നൻ മമ്മൂക്കയാണെന്നാണ് ബൈജു പറഞ്ഞത്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിൽ എങ്ങനെ ശബ്ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത.ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിംഗ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ ദിവസങ്ങൾ എടുത്താണ് അദ്ദേഹം ഡബ്ബിങ് പൂർത്തിയാക്കാറുള്ളത്- ബൈജു പറഞ്ഞു.
Related Posts
നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘സുകുമാറിൻ്റെ ചിരി’ ; കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്മരണം
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ…
ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് കുട്ടി മാതാവിനോടൊപ്പം ചെറുപുഴയിൽ കുളിക്കാനായി എത്തിയതാണ്. കടവിലെ പാറയിൽ…
എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണൻ തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് പുതിയ ജില്ലാ…
