സത്യൻ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ച നേതാവ്

വി.വി. സത്യൻ ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചു നിറുത്തിയ നേതാവായിരുന്നുവെന്ന് കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ പറഞ്ഞു.കെപിസിസി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി.സത്യന്റെ 7)0 ചരമ വാർഷികത്തോടനുബന്ധിച്ച് അഡ്വ.വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ബിനിമോൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ മോഹൻ ഡി ബാബു, പിഡി ഉണ്ണി, എം.കെ.ഷിബു,
അബ്ദുൾ സലാം റാവുത്തർ,പി.വി. പ്രസാദ്, എം.വി. മനോജ്, ഇടവട്ടം ജയകുമാർ , സന്തോഷ് ചക്കനാടൻ, എം.ടി. അനിൽകുമാർ ,
ശ്രീകാന്ത് സോമൻ , വിഷ്ണു സത്യൻ, ബി. അനിൽകുമാർ , കെ.കെ. മോഹനൻ , എ.സനീഷ് കുമാർ , ജയ് ജോൺ പേരയിൽ , പി.പി. സിബിച്ചൻ ,വിജയമ്മ ബാബു, എം.കെ.ശ്രീരാമചന്ദ്രൻ , ലീല അക്കരപ്പാടം,വി. സമ്പത്ത് കുമാർ, പി.ടി. സുഭാഷ്, സോണി സണ്ണി, കെ.ജെ. സണ്ണി, വി.പോപ്പി ,പി.ഡി.ജോർജ്ജ്, മോഹൻ . കെ.തോട്ടുപുറം,സണ്ണി പോട്ടയിൽ, വി.സി.ജോഷി, ടി. അനിൽകുമാർ,
കെ.ഷഢാനനൻ നായർ , കുര്യാക്കോസ് തോട്ടത്തിൽ, സൗദാമിനി അഭിലാഷ്, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. രാവിലെ നഗരസഭക്കു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉച്ചക്ക് ജീവനിലയത്തിൽ ഭക്ഷണ വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *