ബ്രഹ്മമംഗലം . വർഷങ്ങളായി പോളയും പായലും നിറഞ്ഞ ഒഴുക്ക് നിശ്ചലമായി കിടന്ന പുല്ലാന്തിയാർ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി തടസ്സങ്ങളെല്ലാം മാറ്റി നീരൊഴുക്ക് പുനഃസ്ഥാപിച്ചു.
ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി മേച്ചേരി, ആസൂത്രണസമിതി ഉപാധ്യക്ഷൻ എസ്.ശ്യാംകുമാർ, പുല്ലാന്തിയാർ സംരക്ഷണ സമിതി കൺവീനർ പി.കെ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
