തിരുവനന്തപുരം പട്ടം എസ് യുടീ ആശുപത്രിയിൽ ചികിത്സയിലുള്ള വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെ ഭർത്താവ് ഭാസുരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ഈ മാസം ഒന്നിനാണ് വൃക്ക രോഗിയായ ജയന്തിയെ പട്ടം എസ് യു ടി ആശുപത്രിയിൽ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
Related Posts
കാരുണ്യ സ്വരകല സാഹിത്യ വേദി
തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള- കാരുണ്യ സ്വരകല സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം 13.10.25 തിങ്കൾ 5 മണിക്ക് ഭാരത് ഭവൻ…
ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കു വാശയില്ല. അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു: സുരാജ് വെഞ്ഞാറമൂട്
ന്യൂജെന്‍ സിനിമ അങ്ങനെയൊരു വേര്‍തിരിവു വേണോ എന്നെനിക്കറിയില്ല. എല്ലാക്കാലത്തും പുതിയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. കലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും കല-സാഹിത്യ രംഗത്ത് ഉണ്ടാകും. പത്മരാജന്, ഭരതന്, ഐ.വി. ശശി,…
മെഗാ ജനറൽ & ലാപ്രോസ്കോപ്പിക് സർജറി ക്യാമ്പ്
കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്ജന്മാരുടെ കൺസൾറ്റേഷനും പൂർണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ…
