ലയൺസ് ഇന്റർനാഷണൽ വിഴിഞ്ഞം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി നിംസ് മെഡിസിറ്റി, പ്രിസൈസ് ഐ ഹോസ്പിറ്റൽ രാമകൃഷ്ണാ മിഷൻ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ആഴിമല ശിവക്ഷേത്രത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ ജില്ലാതല ഡയബറ്റിക് ക്യാമ്പ് നേത്ര പരിശോധന ക്യാമ്പ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനറൽ മെഡിസിൻ ക്യാമ്പ് എന്നിവ ലയൺസ് ഡിസ്ട്രിക്ട് മുൻഗണർമാരായ ഡോക്ടർ എ ജി രാജേന്ദ്രൻ ഗോപകുമാർ മേനോൻ വിഴിഞ്ഞം സബ് ഇൻസ്പെക്ടർ പ്രശാന്ത് ആഴിമല ശിവക്ഷേത്ര ദേവസ്വം പ്രസിഡണ്ട് അശോക് കുമാർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വക്കേറ്റ് രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് സോമൻ നന്ദിയും പറഞ്ഞു. ആഴിമല ശിവക്ഷേത്രം ജനറൽ സെക്രട്ടറി വിജേഷ് ആഴിമല ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് ട്രഷറർ മധുസൂദനൻ ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് അഡ്മിനിസ്ട്രേറ്റർ ജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് ഡോക്ടർമാരെ വിഴിഞ്ഞം സബ് ഇൻസ്പെക്ടർ പ്രശാന്ത് ആദരിച്ചു. ഡോക്ടർ അഖില, ജില്ലാതല ഡയബറ്റിക് ക്യാമ്പിന്റെ ഡിസ്ട്രിക്ട് ചെയർ പേഴ്സൺ സിന്ധു ദാസ് മെഡിക്കൽ ക്യാമ്പുകളുടെ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഫ്രാങ്ക്‌ളിൻ രാജ് ഡിസ്ട്രിക്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രശേഖരൻ നായർ റീജൻ ചെയർപേഴ്സൺ അജിത്ത് സോൺ ചെയർപേഴ്സൺ നന്ദു കസവുകട ട്രഷറർ ഹണി സുബ്രഹ്മണ്യം ക്ഷേത്ര ട്രഷറർ കെ മുരുകൻ, ഷിബുപാൽ കിഷോർ എന്നിവർ സംസാരിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു
