പഞ്ചായത്ത് മെമ്പറുടെ സമയോജിതമായ ഇടപെടൽ: വെള്ളക്കെട്ടിന് പരിഹാരം

ടി.വി പുരം :ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ അഡ്വക്കേറ്റ് എലിസബത്ത് മാത്യംവിൻ്റെ സമയോചിതമായ ഇടപെടൽ മൂലം കൊച്ചുപഴുതള്ളി ഭാഗത്ത് നിലനിന്നിരുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി . വെള്ളം കെട്ടിനിന്നിരുന്ന ഭാഗത്തുനിന്ന് ഓട നിർമ്മിച്ചും ആവശ്യമായ ഇടങ്ങളിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ചും വെള്ളം വേമ്പനാട്ടുകായലിലേക്ക് നേരിട്ട് പോകാനുള്ള സൗകര്യം ഏർപ്പെടുത്തിയാണ് പരിഹാരം കണ്ടത് . ദൂരസ്ഥലത്ത് നിന്ന് പോലും ഒഴുകിയെത്തിയിരുന്ന വെള്ളം ചാത്തേഴുത്ത് പറമ്പ് ഇടത്തോട് ഭാഗത്ത് കെട്ടിനിന്ന് താഴ്ന്ന പുരയിടങ്ങൾ മഴക്കാലത്ത് വെള്ളത്തിലാവുന്നത് പതിവായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തംഗം .അഡ്വ .എലിസബത്ത് മാത്യു ഇടപെട്ട് പ്രദേശവാസികൾക്ക് കാലങ്ങളായുള്ള ദുരിതത്തിന് പരിഹാരമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *