പത്രാധിപര്‍  കെ.ബാലൃഷ്ണന്‍ അന്തരിച്ചു

തൃശൂരിലെ പഴയ കാല പത്ര – പരസ്യ ഏജൻസികൾക്ക് സുപരിചിതൻ ആയിരുന്ന എക്‌സ്പ്രസ്സ് പത്രാധിപര്‍  കെ.ബാലൃഷ്ണന്‍ അന്തരിച്ചു തൃശ്ശൂരിലെ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മൃതദേഹം തൃശൂർ ഷൊര്‍ണ്ണൂര്‍റോഡ് കൊരണ്ടാട്ടില്‍ ലൈനിലെ മുരുകനിവാസില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 6ന് പൂങ്കുന്നം ബ്രാഹ്മണസഭ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കേരളത്തിലെ മാദ്ധ്യമരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച എക്‌സ്പ്രസ് പത്രം 1944 ല്‍ ബാലകൃഷ്ണന്റെ പിതാവ് കെ.കൃഷ്ണനാണ് സ്ഥാപിച്ചത്. ബാലാജി എന്ന പേരില്‍ സിനിമനിരൂപകനായി പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന കെ.ബാലകൃഷ്ണന്‍ 1970 നവംബറില്‍ പിതാവിന്റെ മരണശേഷമാണ് മുഖ്യപത്രാധിപരായത്. ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു. നൃത്തകലാപരിശീലനത്തിനായി കെ.കൃഷ്ണന്‍ സ്ഥാപിച്ച നടനനികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാപാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി എക്‌സ്പ്രസ് ഏറ്റെടുത്തിന് ശേഷമാണ് പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്. ചന്ദ്രയാണ് ഭാര്യ. ബംഗ്‌ളുരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ്പ്രസിഡണ്ടായ കൃഷ്ണന്‍, വിദ്യ എന്നിവര്‍ മക്കളും കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കുമാര്‍ മരുമകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *