തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം. കെ. അർജുനൻ – കണ്ണൂർ രാജൻ ചരമ വാർഷിക അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ വെടിമരുന്ന് അപകടത്തിലും, വാൽപ്പാറ വാഹനാപകടത്തിലും ജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ഷെർലി മുഖ്യാതിഥിയായിരുന്നു. എം. കെ. അർജുനനും, കണ്ണൂർ രാജനും സംഗീതം നൽകിയ ഗാനങ്ങൾ കോർത്തിണക്കിയ സ്മൃതി ഗാനസന്ധ്യ ചലച്ചിത്ര പിന്നണിഗായകൻ അലോഷ്യസ് പെരേര ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ സ്വാഗതവും, ഖജാൻജി എം. എസ്. ഗാലിഫ് കൃതജ്ഞതയും പറഞ്ഞു. പുലരി ടിവിയുടെ ശംഖുമുദ്ര പുരസ്കാരത്തിന് അർഹരായ ദേശീയ മലയാള വേദി ചീഫ് കോർഡിനേറ്ററും, പ്രോഗ്രാം അവതാരകനുമായ എം.എച്ച്. സുലൈമാൻ, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, കലോത്സവ പ്രതിഭ അലൻ രാജേഷ് എന്നിവരെയും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകരായ എസ്. വിനയചന്ദ്രൻ നായർ, ജോസഫ് ഡിക്രൂസ് തുടങ്ങിയവരെയും പന്ന്യൻ രവീന്ദ്രൻ ഷാളണിയിച്ച് ആദരിച്ചു. പി.ഡബ്ലിയു. എം. സി. ജനറൽ സെക്രട്ടറി സോണി ജോൺ, പിന്നണിഗായകൻ ടി. എസ്. ഹരിറാം, മാധ്യമപ്രവർത്തകൻ ദൗലത്ത്ഷാ, ദേശീയ മലയാള വേദി വനിതാ വിഭാഗം കൺവീനർ യാസ്മിൻ എസ്., ബാല വിഭാഗം പ്രസിഡന്റ് ഷീജാ രാജേഷ്, ഓർഗനൈസിംഗ് സെക്രട്ടറി ഷൈൻ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫഷണൽ ഗായകർ ഉൾപ്പെടെ മുപ്പതോളം ഗായകർ ചേർന്ന് അവതരിപ്പിച്ച ഗാനസന്ധ്യയും, ബദറുനിസ അവതരിപ്പിച്ച നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി.
എം. കെ. അർജുനൻ – കണ്ണൂർ രാജൻ സ്മൃതി ഗാനസന്ധ്യ
