മാള :പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 26 തിങ്കളാഴ്ച വൈകീട്ട് 6 ന്കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.മുൻവർഷങ്ങളിൽ ശ്രീകുമാരൻ തമ്പി, പി. ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ എന്നിവർക്കാണ് സർഗ്ഗപ്രഭ പുരസ്ക്കാരം ലഭിച്ചത്. സമ്മേളനത്തിന് മുൻപ് 3 മണിക്ക് അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ചലച്ചിത്ര ഗാനാലാപന മത്സരത്തിന്റെ മെഗാ ഫൈനൽ മത്സരവും സമ്മേളനത്തിനുശേഷം 7.30 ന് പ്രശസ്ത ഭരതനാട്യം നർത്തകി അമ്മു ഔസേപ്പച്ചൻ്റെ ഭരതനാട്യവും ഉണ്ടാകും.
Related Posts
അധ്യാപികയും സാഹിത്യകാരിയും ആയ തനൂജതനുവിന്റ ആദ്യകഥാ സമാഹാരമായ”ഓർമ്മകൾനൊമ്പരങ്ങൾ ” കവർ പേജ് പ്രകാശനം 2026ഓഗസ്റ്റ് 11വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ…
പെരുവന്താനം മിനി സ്റ്റേഡിയത്തിൽ ഇനി ഫുട്ബോൾ കളിക്കാം
പീരുമേട്:ജനങ്ങളോടൊപ്പം സബ് കളക്ടർ” എന്ന പരിപാടിയിൽ പെരുവന്താനം മിനി സ്റ്റേഡിയത്തിലെ പ്രശ്നത്തിൽ തൽസമയം പരിഹാരം.സാബിഹ് ബഷീർ,അൻസർ സാദത്ത് എന്നി കായിക താരങ്ങൾ സബ്കളക്ടർ അനുപ് ഗാർഗിന് നൽകിയ…
ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്;പ്രതി പിടിയിൽ
മറയൂർ:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മറയൂർ പോലീസിന്റെ പിടിയിലായി. കളമശ്ശേരി തൃത്താക്കര തലക്കോട്ടിൽ വീട്ടിൽ നിരഞ്ജൻ (19) ആണ് അറസ്റ്റിലായത്.…
