ക്ഷേത്രകലയായ വില്‍പ്പാട്ടില്‍ യുവ പ്രതിഭാപുരസ്‌കാരം നേടിയരാഹുല്‍ ബാബുവിനെ നഗരസഭ ആദരിച്ചു

വൈക്കം: ക്ഷേത്രകലയായ വില്‍പ്പാട്ടില്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭാപുരസ്‌കാരം നേടിയ വൈക്കം രാഹുല്‍ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു.
കേരള വണിക വൈശ്യ സംഘം 27-ാം നമ്പര്‍ വൈക്കം ശാഖയിലെ മുത്താരമ്മന്‍ വില്‍പ്പാട്ട് സംഘത്തിലെ അംഗമാണ് രാഹുല്‍ ബാബു. രാഹുല്‍ ബാബുവിന്റെ വില്‍പ്പാട്ടിലെ പ്രാവിണ്യത്തെ നഗരസഭ അഭിനന്ദിച്ചു. നഗരസഭയുടെ ഉപഹാരം ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ രാഹുല്‍ ബാബുവിന് കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, വാര്‍ഡ് കൗണ്‍സിലര്‍ രേണുക രതീഷ്, ഡി.രഞ്ജിത്ത് കുമാര്‍, റെജി മോള്‍, ബി.രാജശേഖരന്‍, പ്രീത അനില്‍, സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സൂപ്രഡ് പ്രശാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *