അമ്മയും കുഞ്ഞും ആശുപത്രി വൈക്കത്ത് യാഥാർത്ഥ്യമായി

വൈക്കം: ഡോ. മൻമോഹൻ സിങ്ങ് സർക്കാർ വൈക്കത്തിനു സംഭാവന നൽകിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനക്ഷമമായി.
വൈക്കംതാലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി പ്രവർത്തിക്കുന്ന കെട്ടിടം ഇനിമുതൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായി മാറുകയാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടി അതിമനോഹരമായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായുള്ള ജീവനക്കാരുടെ തസ്തിക അനുവദിച്ച് മന്ത്രിസഭാ തീരുമാനമായി. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയ്ക്കായി പുതിയ ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതോടുകൂടി താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറയുകയും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാവുകയും ചെയ്യും. ആശുപത്രിയിൽ പലപ്പോഴും ഉണ്ടാകുന്ന സംഘർഷാത്മകമായ സാഹചര്യങ്ങൾ ഇതോടുകൂടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. അമിത ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന ഡോക്ടർമാർ നേഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരും, തിരക്ക് മൂലം ചികിത്സ വൈകി കിട്ടുന്ന രോഗികളും തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒരു പഴങ്കഥയാവട്ടെ എന്ന് നമുക്ക് ആശിക്കാം.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി അനുവദിക്കപ്പെട്ട പുതിയ തസ്തികകൾ.
1)ചീഫ് മെഡിക്കൽ ഓഫീസർ 8
2)അസിസ്റ്റന്റ് സർജൻ 4
3)കൺസൾട്ടൻസ് ഗൈനക്കോളജിസ്റ്റ് 1
4) ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജി 3
5) പീഡിയാട്രിക്സ് 3
6) അനസ്തീഷ്യ 4
7)റേഡിയോളജി 1

Leave a Reply

Your email address will not be published. Required fields are marked *