പാലക്കാട്: സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിൻ്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ റിഹാൻ കാല്‍ വഴുതി നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു
