വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനെന്ന് ഹൈക്കോടതി. എസ് ഐ ടിയുടെ അന്വേഷണ പുരോഗതി ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ചോദിച്ചത്. ദേവസ്വം ബോർഡ് മിനുട്സില്‍ വീഴ്ചയുണ്ടായെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിൻ്റെ മിനുട്ട്‌സ് ക്രമരഹിതമെന്ന് ഹൈക്കോടതി. പല കാര്യങ്ങളും മിനുട്ട്‌സില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.സ്വര്‍ണ്ണപ്പാളിയുടെ അളവെടുക്കാന്‍ നന്ദന്‍ എന്നയാളെ ഉണ്ണിക്കൃഷ്ണൻ പോറ്റി നിയോഗിച്ചു. സ്വര്‍ണ്ണപ്പാളി ഇളക്കിമാറ്റിയായിരുന്നു നന്ദന്‍ അളവെടുത്തത്. എസ് ഐ ടിയുടെ അന്വേഷണ പുരോഗതി ഹൈക്കോടതി അറിയിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്.
എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയില്‍ എന്ന് ഹൈക്കോടതി
