ബാംഗ്ലൂരിൽ ഡെലിവറി ബോയ് കാറിടിച്ച് മരിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

ബാംഗ്ലൂരിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ദമ്പതികൾ ആയ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32)ഭാര്യ ആരതി ശർമ്മ (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഒൿടോബർ 25 നു പുട്ടണ ഹളളി ശ്രീരാമ ലേഔട്ടിൽ ബൈക്ക് കാറിൻറെ കണ്ണാടിയിൽ തട്ടിയതുമായ ബന്ധപ്പെട്ട തർക്കമാണ് ഡെലിവറി ബോയ് ദർശൻ എന്ന യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ബൈക്ക് കാറിൻറെ കണ്ണാടിയിൽ തട്ടിയപ്പോൾ ഇവർ തമ്മിൽ തർക്കമായി. തർക്കത്തിനൊടുവിൽ ദർശൻ ക്ഷമാപണം നടത്തി ഭക്ഷണ വിതരണത്തിനായി പോവുകയും ചെയ്തു. എന്നാൽ മനോജ് കുമാർ ബൈക്കിനെ പിന്തുടർന്ന് അമിതവേഗത്തിൽ കാർ ബൈക്കിന്റെ പിന്നിൽ ഇടിപ്പിക്കുകയായിരുന്നു. നാട്ടുകാർ ദർശനേ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി ജെപി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയപ്പോൾ സംഭവം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിനു മിനിറ്റുകൾക്ക് മുമ്പ് ബൈക്ക് യാത്രക്കാരൻ ദമ്പതികളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ബൈക്കിൽ ഇടിച്ചപ്പോൾ ഇളകിവീണ കാറിൻറെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവി ക്യാമറയിൽ പതിഞ്ഞു.ഇതിൻറെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *