മുംബൈ: ജനപ്രിയ ടെലിവിഷന്‍ നടിയും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി ഫാഷൻ ഷോയിൽ ചവടുവയ്ച്ചു. ആരാധകരെ അന്പരിപ്പിച്ചുകൊണ്ട്, അവർ റാന്പിൽ മഹാറാണിയെപ്പോലെ മിന്നിത്തിളങ്ങി! അതിശയകരമായ തിരിച്ചുവരവാണു സ്മൃതി നടത്തിയത്. കാൽ നൂറ്റാണ്ടിനുശേഷം മോഡലിംഗ് ലോകത്തേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. റാമ്പില്‍ നഗ്നപാദയായാണ് സ്മൃതി നടന്നത്. സ്മൃതിയുടെ റാമ്പ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായി. സെലിബ്രിറ്റികളും ആരാധകരും താരത്തിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. അതിമനോഹരമായ പര്‍പ്പിള്‍ സാരിയില്‍, സ്മൃതി രാജകീയമായ ആകര്‍ഷണീയതയും കാലാതീതമായ ചാരുതയും പ്രകടിപ്പിച്ചു. നഗ്നപാദയായി റാമ്പിലൂടെ നടക്കാനുള്ള താരത്തിന്റെ തീരുമാനമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 1990കളില്‍ മോഡലായാണ് സ്മൃതി ഇറാനി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫാഷന്‍ രംഗത്തെ തിളക്കമാര്‍ന്ന പ്രകടനം, ടെലിവിഷനിലേക്കുള്ള അവരുടെ യാത്രയ്ക്ക് വഴിയൊരുക്കി. “ക്യൂങ്കി സാസ് ഭി കഭി ബഹു തി’-യിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി രാജ്യവ്യാപകമായി പ്രശസ്തി നേടി. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നാണിത്. വിനോദരംഗത്തെ വിജയത്തെത്തുടര്‍ന്ന്, സ്മൃതി രാഷ്ട്രീയത്തിലേക്കു മാറുകയായിരുന്നു. ഇന്ത്യയിലെ ആദരണീയരായ നേതാക്കളില്‍ ഒരാളായി മാറി. കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. ഇപ്പോള്‍, “ക്യുങ്കി സാസ് ഭി കഭി ബഹു തി 2′- വിന്റെ തിരക്കുകളിലാണ് സ്മൃതി.
Related Posts
ശിശുദിനാഘോഷം സംഘടിപ്പിച്ചു
പീരുമേട്:മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അരുൺ മുയൽ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു.…
ഗുരുവായൂർ മതനിരപേക്ഷതയുടെ മണ്ണ്;വർഗീയ വിഷം കലർത്താൻ അനുവദിക്കില്ല: മുഖ്യമന്ത്രി
ഗുരുവായൂർ: ഗുരുപവനപുരിയുടെ മണ്ണിൽ മതവർഗീയ വിഷം കലർത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങൾക്കുള്ള മറുപടിയായി ഗുരുവായൂരിൽ എൽ.ഡി.എഫ്.…
മാസപ്പിറവി ദൃശ്യമായി : നബിദിനം ചൊവ്വാഴ്ച
റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്നും അതനുസരിച്ച് റബീഉൽ അവ്വൽ 12 (നബി ദിനം) 25 ആം തിയതി ചൊവ്വാഴ്ച ആയിരിക്കുമെന്നും…
