. കാഞ്ഞങ്ങാട്. ഷവർമ കഴിച്ചതിന് പിന്നാലെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാൻ എത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത് .തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16) ,ഫാത്തിമത്ത് സാക്കിയ (13)നഫീസത്ത് (13) നഫീസ (13)എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമയ്ക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പറയുന്നു.
Related Posts
പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 40000 രൂപ പിഴയും
തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി…
ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നമ്മുടെ രാജ്യത്തിൻ്റെ എൺപതാംസ്വാതന്ത്രദിനാഘോഷവും , പുസ്തകപ്രകാശനങ്ങളും മാധ്യമ അവാർഡ് വിതരണവും 2026 ഓഗസ്റ്റ് 15.
ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നമ്മുടെ രാജ്യത്തിൻ്റെ എൺപതാംസ്വാതന്ത്രദിനാഘോഷവും ,പുസ്തകപ്രകാശനങ്ങളും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും,മാധ്യമ അവാർഡ് വിതരണവും 2026ഓഗസ്റ്റ്…
പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിൻറെ വാർഷികം 2026; പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു
പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂളിൻറെ വാർഷികം 2026 ഫെബ്രുവരി അഞ്ച് 10 AM – ന് പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ് ഉദ്ഘാടനം…
