17.7.2025. വ്യാഴാഴ്ച, ഉച്ചയോടെ തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്. ഐ. ബിനു സാർ ശ്രീ തിരുവല്ലം ഉദയനെ ഫോണിൽ വിളിക്കുകയും ഒരു സൈക്കിൾ ആവശ്യപ്പെടുകയും ചെയ്തു. 65 വയസ്സുള്ള ശിവദാസൻ എന്ന മധ്യവയസന്റെ ഒരു സൈക്കിൾ നഷ്ടപ്പെടുകയും, അദ്ദേഹത്തിന്റെ ഉപജീവിതം മാർഗം വഴിമുട്ടി നിൽക്കുകയാണ് ഒരു സൈക്കിൾ വാങ്ങി നൽകിയാൽ അദ്ദേഹത്തിന്റെ ഉപജീവിതം മുന്നോട്ടു പോകും എന്നും പറഞ്ഞു. തുടർന്ന് എന്റെ നാട് ചാരിറ്റിയിൽ അറിയിക്കുകയും.22.7.2025, ഇന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ എന്റെ നാട് ചാരിറ്റിയിലെ ഫൈസൽ അഞ്ചാം കല്ല്, മുനീർപനമൂട്ടിൽ,തിരുവല്ലം ഉദയൻ,ദസ് തക്കിർ, മദനൻ, ഷറഫുദ്ദീൻ എന്നിവർ ചേർന്നു തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്. ഐമാരായ, ശ്രീ.നൗഷാദ്, ബിനു മറ്റു പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മധ്യ വയസ്സന് സൈക്കിൾ നൽകുകയായിരുന്നു
