കണിയാപുരം ഗവ. യു.പി. സ്കൂളിൽ പ്രതിഭകൾക്ക് ആദരം

കണിയാപുരം ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ കായിക-കലാ രംഗത്ത് കരാട്ടെ, സ്കേറ്റിങ്, ചിത്രരചന മത്സരങ്ങളിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. മികവ് തെളിയിച്ച കുട്ടികളെ അനുമോദിക്കുകയും അവരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും സർട്ടിഫിക്കറ്റ്, മെഡൽ, സമ്മാനങ്ങൾ
ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജഹാൻ എ. സ്വാഗതം ആശംസിച്ചു.പി. റ്റി. എ പ്രസിഡന്റ്‌ അജയന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അർച്ചന.ആർ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം മാഹാണി ജസീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ഷജിൻ രാജേന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാസിം, വാർഡ് അംഗം നൗഫ സജീർ,വിശ്വം വെൽനെസ്സ് ആർട്ട്‌ സെന്റർ അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഡയറക്ടർ ആർട്ടിസ്റ്റ് വിശ്വജ്യോതി, എസ്.എം.സി. ചെയർമാൻ ഷഫീക്ക്, കരാട്ടെ പരിശീലകരായ സെൻസെ ഷെഫിൻ, സൽമ എഫ്., ജോയ് ആറ്റിങ്ങൽ,റോളർ സ്കേറ്റിങ് പരിശീലകൻ ജിനു എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *