പീരുമേട് പോബ്സ് എസ്റ്റേറ്റുകളിലെ ലോക്കൗട്ട് പിൻവലിച്ചു; ഡിസംബർ 3 മുതൽ തോട്ടങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കും
ഞായറാഴ്ചകളിൽ ഫാക്ടറി പ്രവർത്തിപ്പിക്കാനും തീരുമാനമായി.
തോട്ടത്തിന്റെ ഉൽപ്പാദനക്ഷമതയെയോ സുഗമമായ നടത്തിപ്പിനെയോ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് യൂണിയനുകൾ സമ്മതിച്ചു. തൊഴിലാളികളുടെ ഹാജരില്ലായ്മ, ലയങ്ങളിലെ അനധികൃത കയ്യേറ്റം എന്നിവയിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റിന് അധികാരമുണ്ടാകും. എസ്റ്റേറ്റിലെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട അവധി കീഴ്വഴക്കങ്ങൾ മറ്റ് തോട്ടങ്ങളിലേതിന് സമാനമായി നടപ്പാക്കുന്ന കാര്യം 2027 ഫെബ്രുവരിയിലെ ചർച്ചയിൽ തീരുമാനിക്കും.
ചർച്ചയിൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ശിവപ്രസാദ് ഡി., പ്രദീപ് കുമാർ, സുരേഷ് പി. വർഗ്ഗീസ്, അഡ്വ. ഷോൺ എബ്രഹാം, ജോസഫ് കെ.ഡി. എന്നിവരും, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ഷാജി പൈനാടത്ത് (ഐ.എൻ.ടി.യു.സി), എസ്. ബാബു, ആർ. തിലകൻ, എം. തങ്കദുരൈ (സി.ഐ.ടി.യു), കെ.എം. മുഹമ്മദ് അലി (പി.ഇ. യൂണിയൻ), പി.കെ. രാജൻ (ഐ.എൻ.ടി.യു.സി), എ.എം. ചന്ദ്രൻ, ആർ. വിനോദ് (എ.ഐ.ടി.യു.സി), പി. ഭുവനേന്ദ്രൻ (ബി.എം.എസ്) എന്നിവരും പങ്കെടുത്തു.
കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ച

പീരുമേട് : പീരുമേട് താലൂക്കിൽ പോബ്സ് എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ തർക്കങ്ങൾക്ക് പരിഹാരമായി. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെ സാന്നിധ്യത്തിൽ കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിലാണ് ലോക്കൗട്ട് പിൻവലിക്കാനും തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും തീരുമാനമായത്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ മാനേജ്മെന്റ്-ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് അംഗീകാരമായത്.
ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം തോട്ടങ്ങളിലെ ലോക്കൗട്ട് പിൻവലിക്കാൻ മാനേജ്മെന്റ് സമ്മതിച്ചു. തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക വേതനത്തിൽ 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം ഡിസംബർ 2-ന് മുമ്പായി വിതരണം ചെയ്യും. ബാക്കിയുള്ള കുടിശ്ശിക സംബന്ധിച്ച് 2027 ഫെബ്രുവരി ആദ്യവാരം വീണ്ടും ചർച്ച നടത്താനും, 2025-26 സാമ്പത്തിക വർഷത്തെ ബോണസ് ക്രിസ്മസിന് മുമ്പായി നൽകാനും തീരുമാനമായി. കുടിശ്ശിക വേതനം വിതരണം ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം (ഡിസംബർ 3) മുതൽ തോട്ടങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചുതുടങ്ങും. തോട്ടം തുറക്കുന്ന തീയതി മുതൽ വേതനവും, കുടിശ്ശികയുള്ള ചെലവ് കാശും അതത് മാസത്തെ ശമ്പളത്തോടൊപ്പം കൃത്യമായി നൽകും.
തോട്ടം തുറക്കുമ്പോൾ ആവശ്യമായ തൊഴിലാളികളെ പൂർണ്ണമായി ജോലിക്ക് എത്തിക്കാമെന്ന് യൂണിയനുകൾ ഉറപ്പുനൽകിയിട്ടുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ പകരം തൊഴിലാളികളെ നിയമിക്കാൻ മാനേജ്മെന്റിന് അനുമതിയുണ്ടാകും. തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിൽ തോട്ടങ്ങളിൽ യന്ത്രവത്കരണം നടപ്പിലാക്കാനും, ഇതിന്റെ ഇൻസെന്റീവ് സംബന്ധിച്ച് മേഖലയിലെ വേതന നിരക്കുകൾ അടിസ്ഥാനമാക്കി ചർച്ച നടത്താനും ധാരണയായി.