കുടുംബ- സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തി യുവത്വത്തെ നേടണം .

  • ജസ്റ്റീസ് കെ. എബ്രഹാം മാത്യു

കൊച്ചി:കുടുംബങ്ങളെ ശക്തിപ്പെടുത്തിയും സാമൂഹിക ബന്ധങ്ങളെ പുനർനിർമ്മിച്ചും നല്ല മാതൃകകൾ സൃഷ്ടിച്ചും യുവാക്കളെ നേതൃത്വത്തിലേക്ക് ഉയർത്തിയുമാണ് ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുകയെന്ന് സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനും
ഹൈക്കോടതി റിട്ട. ജസ്റ്റിസുമായ കെ .എബ്രഹാം മാത്യു പറഞ്ഞു.

ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “യുവത്വം വഴിത്തിരിവിൽ, പ്രതിസന്ധികളും പ്രതിവിധികളും ” എന്ന വിഷയത്തിൽ നടന്ന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകളിൽ നിറയുന്ന, നിയമലംഘനങ്ങളിൽ ഉൾപ്പെടുന്ന യുവജനങ്ങളുടെയും കൗമാരക്കാരുടെയും എണ്ണത്തിലെ വർദ്ധനവ് ആശങ്കയോടെയാണ് സമൂഹം വീക്ഷിക്കുന്നത്. യുവതയുടെ അനുകരണീയമായ നേതൃത്വ മാതൃകകൾ അവരിൽ നിന്ന് തന്നെ ഉയർന്നു വരാനും അത് വഴി അവരുടെ ക്രിയാത്മക ശക്തിയെ സമൂഹ മുന്നേറ്റത്തിൻ്റെ ഊർജ്ജസ്രോതസ്സായി മാറ്റാനും കഴിയും. അർത്ഥവത്തായ സാമൂഹിക മാറ്റം കുടുംബത്തിൽ നിന്നാരംഭിക്കണം.കുട്ടികളുമായി മാതാപിതാക്കൾ നിരന്തരമായ ആശയവിനിമയം നടത്തണം. എന്ത് ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നതിനേക്കാൾ ഉത്തരവാദിത്വത്തോടെ എങ്ങനെ ജീവിക്കണം എന്ന് പോസിറ്റീവായി മാർഗ്ഗനിർദ്ദേശം നല്കണം . കുടുംബങ്ങളിൽ നിന്ന് കരുതൽ, സ്നേഹം, വൈകാരിക സുരക്ഷ, അച്ചടക്കം, മൂല്യബോധം എന്നിവ ലഭിക്കണം. യുവാക്കൾക്ക് ആദരിക്കാനും പിന്തുടരാനും കഴിയുന്ന നല്ല മാതൃകകൾ ഉണ്ടാകണം. യുവാക്കൾ തന്നെ യുവാക്കളെ നയിക്കുന്ന സാഹചര്യം രൂപപ്പെടണമെന്നും ജസ്റ്റീസ് തുടർന്നു പറഞ്ഞു.

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ ജോൺ വിഷയാവതരണ പ്രഭാഷ�

Leave a Reply

Your email address will not be published. Required fields are marked *