മാപ്പുചോദിക്കുന്നു ; കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജയും പത്‌മിനിയും കെപിസിസിക്ക് കത്ത് നൽകി

ബി.ജെ.പി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന് കത്ത് നൽകി. തെറ്റുപറ്റിയെന്നും കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നും കത്തിൽ പത്മജ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കി.
ഇ മെയിൽ വഴിയാണ് കെ.സി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് കത്തയച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും കത്ത് നൽകിയിട്ടുണ്ട്.

ബി.ജെ.പി വിട്ട മുൻ കായിക താരം പത്മിനി തോമസും കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇന്ദിരാഭവനിലെത്തിയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് പത്മിനി കത്ത് നൽകിയത്. ബി.ജെ.പിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നു. അതിൽ ദുഃഖമുണ്ടെന്നും കോൺഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാമെന്നും പത്മിനി തോമസ് പറഞ്ഞു.
അതേസമയം കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. തിരിച്ചുവരവിനായി അവർ യാതൊരുവിധ ഉപാധികളും മുന്നോട്ട് വച്ചിട്ടില്ല. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *