രാത്രികാല കറക്കവും ട്രിപ്പിൾ റൈഡിങ്ങും ഇനി നടക്കില്ല; കൊച്ചിയിൽ എംവിഡി പൊക്കിയത് 146 വാഹനങ്ങൾ

നഗരത്തിലെ രാത്രികാല ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’ പരിശോധനയിൽ 146 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമം ലംഘിച്ച് നിരത്തിലിറങ്ങിയവരിൽ നിന്നായി ആറ് ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കുക, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങൾക്കെതിരെ നടപടിയുണ്ടായത്.

രാത്രികാലങ്ങളിൽ നഗരത്തിൽ കൂടിക്കൊണ്ടിരിക്കുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കിയതെന്നും, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *