നന്മ മരം പ്രവർത്തനം മാതൃകാപരം : രമേശ്‌ ചെന്നിത്തല

നന്മ മരം ഗ്ലോബൽ ട്രസ്റ്റ്‌ നടത്തുന്ന പരിസ്ഥിതി -സാംസ്‌കാരിക പ്രവർത്തനങ്ങൾ മാതൃകപരമെന്നു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. ട്രസ്റ്റിന്റെ ഒൻപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മ മരം ചെയർമാൻ ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവും കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകനുമായ സമീർ സിദ്ദീഖിയെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു.

ഷാജഹാൻ രാജധാനി, എസ് ദീപു, സക്കീർ ഒതലൂർ, ഡോ എ പി മുഹമ്മദ്‌, പാലമുറ്റത് വിജയകുമാർ, സമീർ സിദ്ധീഖി,റെജി ജോമി, വൃന്ദ എസ് കുമാർ, ലീന മാത്യു, മുഹമ്മദ്‌ ഷാഫി, ഷീജ നൗഷാദ്,അബി ഹരിപ്പാട്, രജീഷ് എന്നിവർ സംസാരിച്ചു. യുവ തേജസ്വി പുരസ്‌കാരം അഡ്വ എസ് ദീപുവിനു സമ്മാനിച്ചു. സി വി രാജൻ മാസ്റ്റർ, രശ്മി എം ആർ, മുഹമ്മദ്‌ ഷാഫി, ഇൻഫെന്റ് ജീസസ് സ്കൂൾ ഉളുന്തി,ഹഫ്‌സത് ടി എസ്,സമീർ സിദ്ധീഖി ആനന്ദക്കുട്ടൻ, സന്തോഷ്‌, ഗവ. യൂ പി സ്കൂൾ വൈക്കം എന്നിവർ വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ ഏറ്റുവാങ്ങി.

.

Leave a Reply

Your email address will not be published. Required fields are marked *