റ്റി.എം.സി മൊബൈൽ ടെക്നോളജി ടെക്മീറ്റ് നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ

തിരു. നാക്ടക്ട് അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി.എം. സി മൊബൈൽ ടെക്നോളജി നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ടെക്മീറ്റ് 22ന് സംഘടിപ്പിക്കുന്നു.
രാവിലെ 9. 30ന് റ്റി. എം. സി,എം.ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ എം.ആർ. ബൈജു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി നസറുദ്ദീൻ. എസ് മുഖ്യ പ്രഭാഷണം നടത്തും. എം. ഡി, ജമീൽ യൂസഫ് അദ്ധ്യക്ഷത വഹിക്കും. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ഫാക്കൽറ്റി ഹെഡ് സജേഷ്.പി , ഫാക്കൽറ്റി മഹറൂഫ്,എന്നിവർ പ്രസംഗിക്കും. വിവിധ സെഷനുകളിലായി കോഴ്സുകളെ കുറിച്ചുള്ള ക്ലാസുകൾ ഉണ്ടാകും. ആധുനിക ഉപകരണങ്ങളും സ്പെയർ പാർട്സുകളും പ്രദർശനത്തിനും വില്പനക്കുമായിട്ടുണ്ടാകും.2 മണിക്ക് ബിസിനസ് അവാർഡ് സെറിമണിയും സർട്ടിഫിക്കേഷനും മുൻ മന്ത്രിയും, കെ. പി. സി. സി പ്രസിഡണ്ടുമായിരുന്ന എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. റിയാസ്, റീച്ച് സ്റ്റേറ്റ് ഹെഡ് ഇന്ദു എസ് കുമാർ,ജമീൽ യൂസഫ്, പനച്ചമൂട് ഷാജഹാൻ,സജേഷ്, വിജയകുമാർ, സൗമ്യ, സന്തോഷ്‌ എന്നിവർ പ്രസം ഗിക്കും. അക്ബർ അലി ടെക്നിക്കൽ ഇന്ററാക്ഷൻ ക്ലാസും അബു സ്വാലിഹ് ആപ്പിൾ അഡ്വാൻസ് സോഫ്റ്റ്‌വെയർ പ്രോഗ്രാമും ജെയിംസ്, ആന്റോ എന്നിവർ സീമറ്റിക്സ് ടൂൾസ് ഒഫീഷ്യൽ ക്ലാസ് നിയന്ത്രിക്കും. സ്പെയർപാർട്സുകളുടെയും ടൂൾസുകളുടെയും പ്രദർശനവും തൊഴിൽമേളയും സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *