പീരുമേട്: കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കളായിരുന്ന മുൻ ഡി.സി.സി പ്രസിഡന്റ് കെ.കെ. തോമസ് എക്സ്.എം.എൽ.എയുടേയും, മുൻ എ.ഐ.സി.സി അംഗം എസ്.സി. അയ്യാദുരൈയുടേയും സംയുക്ത അനുസ്മരണ സമ്മേളനം ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തി.
യൂണിയൻ പ്രസിഡന്റ് സിറിയക് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ, കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, കെ.ആർ. വിജയൻ, ശാന്തി രമേഷ്, മിനിസാബു, മണിമേഖല,കെ.എ. സിദ്ധിക്, പി.എം. വർക്കി, എം. ഉദയസൂര്യൻ, കെ.എൽ. ദാനിയൽ, എസ്. ഗണേശൻ, ജോൺ പി. തോമസ്, പാപ്പച്ചൻ വർക്കി, പി.എ. ബാബു, പി.എം. ജോയി, രാജു വടുതല, പി.കെ. വിജയൻ, എസ്. ജോൺസൻ, ശെൽവം പട്ടുമല എന്നിവർ പ്രസംഗിച്ചു
