അംഗൻവാടി കലോത്സവം ‘കിലുക്കാംപെട്ടി’ എംഎൽഎ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു

പീരുമേട്: പീരുമേട് പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലെ കുട്ടികളുടെ കലോത്സവമായ ‘കിലുക്കാംപെട്ടി’ പാമ്പനാർ കല്യാണമണ്ഡപത്തിൽ നടത്തി. ഉദ്ഘാടനം പീരുമേട് എംഎൽഎ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു.
കുരുന്നുകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികൾക്കിടയിൽ മാനസിക ഐക്യവും പരസ്പര സ്നേഹവും വളർത്തുന്നതിനും ഇത്തരം കലോത്സവങ്ങൾ ഏറെ സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെഷീദ് സുലൈമാൻ, അഴുത സിഡിപിഒ രമ്യാ രമേശ്, ഐസിഡിഎസ് സൂപ്പർവൈസർ രജനി പി.വി., കൂട് പദ്ധതി അധ്യാപിക സ്നേഹ കെ. തോമസ്, പഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി അധ്യാപകർ, ഹെൽപ്പർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അംഗൻവാടി കുരുന്നുകളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *