. തിരുഃ പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ് നവംബർ 23 തോന്നക്കൾ സായി ഗ്രാമിൽ അരങ്ങേറും……………….
ഡോ വാഴമുട്ടം ചന്ദ്രബാബു തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം, ഗാനപ്രവീണ ഉന്നത നിലയിൽ പാസായിട്ടുണ്ട്.
പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ, ശ്രീ കുമാര കേരളവർമ്മ ശ്രീ രത്നാകരൻ ഭാഗവതർ ശ്രീ പാച്ചല്ലൂർ അപ്പുകുട്ടൻ ഭാഗവതർ ശ്രീ ആര്യനാട് രാജു എന്നിവർ പ്രധാന ഗുരുക്കന്മാരാണ് ആൾ ഇന്ത്യ റേഡിയോ ഗ്രേഡ് അര്ടിസ്റ്റ് ആണ്
സിനിമകൾക്കും ഓൾ ഇന്ത്യ റേഡിയോയിലും സംഗീതസംവിധാനം നിർവ്വഹിച്ചു വരുന്നു. നൂറോളം ആൽബ ങ്ങൾ ഭക്തി ഗാന സിഡി കാസറ്റുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്
പ്രധാന ശിഷ്യർ…ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്,അൻവർ സദത് രാഗേഷ് ബ്രഹ്മാനന്ദൻ, യുഎസ് ദിഷ്, ലക്ഷ്മി ജയൻ, ജീവൻപദ്മകുമാർ, അജയ്തിലക്,മാധവ് കൃഷ്ണൻ, എസ് പി ശർമ്മ, മുബീർഖാൻ പൂജപ്പുര പ്രസന്നകുമാർ ,സംഗീത് ശിവസൗതം, ബിബിൻ ബാബു, ജോഹൻസിബു,ഡോ വിഷ്ണുജ,ഷംനാദ് ഭാരത് വൈഭവസജയ്, അമൃത ,എന്നിവർ
നൂറ്റി അമ്പതോളം ഹിന്ദു ക്രിസ്ത്യൻ, ഇസ്ലാം കീർത്തനങ്ങൾ… പതിനഞ്ച് വർണ്ണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഉപാസന, ഗുരുദേവ കീർത്തനങ്ങൾ, ആറ്റുകാൽ കീർത്ത ഞങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.കൂടെ പാടുന്നത് യു എസ് ദീക്ഷ്,വയലിൽ പ്രഫ എസ് ഈശ്വര വർമ്മ, മൃദംഗം തിരുവനന്തപുരം ഘടം അൽഫിൻ ജോസ്.
15 മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ്സ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വർഷമായി പുതുവത്സര സംഗീത പരിപാടി ശിഷ്യരും ചേർന്ന് നടത്തി വരുന്നു……
