വടക്കൻ പറവൂർ: പെരുമ്പടന്ന ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ക്യാപ്പ് സെറിമണിയും (Cap Ceremony) വിവിധ നേട്ടങ്ങൾ കൈവരിച്ചവർക്കുള്ള അനുമോദന ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. പുതിയ ബാച്ചിലെ 44 കേഡറ്റുകൾ ചടങ്ങിൽ ഔദ്യോഗികമായി തൊപ്പി അണിഞ്ഞ് ചുമതലയേറ്റു.
കേരള പോലീസ് സംഘടിപ്പിച്ച ‘വിസ്കിഡ്സ് 2026’ (Wizkids 2026) ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. കൂടാതെ, തൃശ്ശൂരിൽ വെച്ച് നടന്ന സി.പി.ഒ. (CPO) പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സി.പി.ഒ. ആകാശ് ജോസ്, സി.പി.ഒ. പെഫീന മാത്യു എന്നിവരെ അഭിനന്ദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വടക്കൻ പറവൂർ ഡിവൈ.എസ്.പി. (DySP) S Jayakrishan മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും കേഡറ്റുകൾക്ക് സന്ദേശം നൽകുകയും ചെയ്തു. എസ്.ഐ. ശ്രീജിത്ത് B, എസ്.ഐ. Muhammed അഷ്റഫ് P S, E S പുരുഷോത്തമൻ, ശ്രീകുമാരൻ K എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
