പറവൂർ ഉപജില്ല സ്കൂൾ കലോത്സവം

പറവൂർ: കൊട്ടുവള്ളിക്കാട് എച്ച് എം വൈ എസ് എച്ച് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പറവൂർ ഉപജില്ല സ്കൂൾ കലോത്സവം ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. നോർത്ത് പറവൂർ AEO ശ്രീ അജയൻ എ എ സ്വാഗതംപറഞ്ഞു.വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷത വഹിച്ചു.ബഹു. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനംനിർവഹിച്ചു. അനുഗ്രഹ പ്രഭാഷണം റെക്ടർ ഡോക്ടർ ബെന്നി വാഴക്കൂട്ടത്തിൽ നിർവഹിച്ചു. ശ്രീമതി ഹന്ന, ശ്രീ ബിജോയ് ബാബു, ശ്രീ സജീവ്
മാനടിയിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കലോൽസവ ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിനി കുമാരി റീഹ കമൽ നെയും ശാസ്ത്രോത്സവ ലോഗോ തയ്യാറാക്കിയ കുമാരി തീർത്ഥ ലക്ഷ്മിയെയും ശ്രീ പി ആർ സൈജൻ മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ കെ പി മനോജ്,ശ്രീമതി എം എ നിത്യ ടീച്ചർ, ശ്രീ അച്ചു രഞ്ജൻ, ശ്രീമതി ദിവ്യ സനൽകുമാർ, ശ്രീ വി പി ഗോകുലപാലൻ, ശ്രീ കെ വി അനന്തൻ മാസ്റ്റർ, ശ്രീ എം എ ഹരീഷ് കുമാർ, ശ്രീ കെ കെ ഗിരീഷ്, ശ്രീമതി നിത രാജീവ്, ശ്രീ പി ബി സാംബശിവൻ മാസ്റ്റർ , ശ്രീ സോജൻ ശ്രീമതി അഞ്ചു കെ ജെ,ശ്രീ രഞ്ജിത്ത് മാത്യു, ശ്രീ വിമൽ വിൻസന്റ് ശ്രീമതി സജീന കെ കെ ശ്രീ സാജൻ പി പി, അജിമോൻ സി പി,ശ്രീ സൂരജ് സത്യൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ശ്രീമതി കെ ആർ ശ്രീജ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *