പീരുമേട്: ക്രിസ്ത്യൻ ഐക്യവേദി ഏലപ്പാറ പഞ്ചായത്ത് പ്രതിനിധി സമ്മേളനം
കോഴിക്കാനം ബേഥേൽ ചർച്ചിൽ ചേർന്നു.
പാസ്റ്റർ വി. സതീഷ്കുമാർ
അധ്യക്ഷതവഹിച്ചു.
. പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പാസ്റ്റേഴ്സ് ജയ്സൺ ഇടുക്കി, എ.എം. ലാലു, ശശി രാഘവൻ, ജെയിംസ് പാമ്പനാർ, പി. ജെയിംസ് ജീവൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാന പ്രതിഷേധം
പന്തളത്ത് പെന്തക്കോസ്ത് വിഭാഗത്തിൽപ്പെട്ട ഒരു വിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർത്ഥനയ്ക്കെതിരെ ഉണ്ടായ ആക്രമണത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രാർത്ഥനാ യോഗം അലങ്കോലപ്പെടുത്തുകയും, വീട്ടുകാരെ ഉപദ്രവിക്കുകയും, അവരുടെ വാഹനം തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ ഐക്യവേദി ഏലപ്പാറ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ചേർന്നു
