കൊച്ചി_ : എറണാകുളം നെടുമ്പാശേരിയിൽ ആഢംബര കാർ ഇടിച്ച് മൂന്ന് പേര് മരിച്ചതില്‍ ബാറുകള്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്കി മന്ത്രി എം. ലിജു. വാഹനം ഓടിച്ച പത്തൊന് പതുകാരനായ സുഹൈല്‍ സജീവിനു നിയമവിരുദ്ധമായി മദ്യം നല്‍കിയെന്നതാണ് കുറ്റം. ബാറുകള്‍ക്കെതിരെ കേസെടുക്കാനാണ് മന്ത്രിയുെട നിര്‍ദേശം.
അമിതവേഗതയിലെത്തിയ ആഢംബര കാര്‍ ഇടിച്ച് മൂന്ന് പേരാണ് ദാരുണമായി മരിച്ചത്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ആഢംബരക്കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതി തങ്ങളോട് തട്ടിക്കയറിയെന്നും വെല്ലുവിളിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.
സമയം അർധരാത്രി 1.40. നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള റോഡ്. സുഹൈൽ സജീവ് എന്ന 19 കാരൻ വിദ്യാർഥി മദ്യപിച്ച് ലെക്കു കെട്ട് ആഢബരക്കാറുമായി അമിത വേഗത്തിൽ പാഞ്ഞ് ഇല്ലാതാക്കിയത് മൂന്ന് ജീവനുകൾ. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകൾ. ഡേറ്റ അനാലിസിസ് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്.
വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു അപകടം. സുഹൈൽ സജീവ് ആദ്യം കാറിൽ നിന്ന് പുറത്തിറങ്ങിയില്ല, നാട്ടുകാർ ചേർന്ന് പ്രതിയെ പൊലിസിന് കൈമാറി.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്നു സുഹൈൽ. അതിനിടെ ഇന്നലെ വൈകുന്നേരം മുതൽ കൊച്ചിയിലെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. വാഹനത്തിൽ നിന്ന് രാസലഹരി ഉപയോഗം സംശയിക്കുന്ന സാധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന് നാട്ടുകാരുടെ ആരോപണം.
ഓൺലൈൻ വസ്ത്രം വ്യാപാരം സ്ഥാപനമായ ഉടമകളാണ് സുഹൈലിന്റെ മാതാപിതാക്കൾ. സുഹൈലിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലുളളതാണ് വാഹനം. പ്രതിക്കെതിരെ കുറ്റകകരമായ നരഹത്യ ചുമത്തി.
