ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രശസ്ത ചലച്ചിത്ര നടൻ
മധു സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മധു സാർ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ചില ഗാനങ്ങൾ പാടി.അദ്ദേഹത്തിൻ്റ് 93- മത് ജന്മദിന ആശംസകൾ നേരുന്നതിനും കൂടിയാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ ചടങ്ങ് സംഘടിപ്പിച്ചത്.
മധു സാർ എല്ലാവരുമായി പേരും വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ലതാകുമാരി, സംസ്ഥാന സെക്രട്ടറി ഷീബ ജയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. ജയകുമാർ മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ചലച്ചിത്ര നടൻ മധു ജന്മദിന ആശംസകൾ
