മാധ്യമ പ്രവർത്തനം: 25 വർഷം പിന്നിട്ട അബൂബക്കർ ബാലരാമപുരത്തിന് ആദരവ്

തിരു: മാധ്യമ പ്രവർത്തന രംഗത്ത് സത്യസന്ധമായ റിപ്പോർട്ടിംഗിലൂടെ 25 വർഷം പിന്നിട്ട ചന്ദ്രിക പത്രത്തിന്റെ റിപ്പോർട്ടർ അബൂബക്കർ ബാലരാമപുരത്തിനെ പ്രേംനസീർ സുഹൃത് സമിതി സ്നേഹാദരവ് നൽകി ആദരിക്കുന്നു. ഒക്ടോബർ 11 വൈകുന്നേരം 5.30 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംഗീത സംവിധായകൻ ദർശൻ രാമൻ ഉപഹാരം സമർപ്പിക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ധനുഷ്ക്കോടിയിലേക്ക് ചിത്രം സംവിധാനം ചെയ്ത ജഹാംഗീർ ഉമ്മർ , അതിലെ താരങ്ങളായ ആദർശ് ഷാനവാസ്, ഗൗരീ കൃഷ്ണ ,വാർത്താ പ്രചരണം നടത്തിയ റഅജയ് തുണ്ടത്തിൽ എന്നിവരെയും അവതാരകൻ എം.എച്ച്. സുലൈമാനെയും ചടങ്ങിൽ ആദരിക്കും. പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരി സ്വപ്ന കെ.സുധാകരൻ,ഡോ.ഗീതാ ഷാനവാസ്, ഗായകരായ അലോഷ്യസ് പെരേര, അജയ് വെള്ളരിപ്പണ എന്നിവർ സംബന്ധിക്കും. പ്രേംസിംഗേഴ്സ് – യശോദ ശബ്ദ തരംഗം ഒരുക്കുന്ന വസന്തം വരവായ് പ്രതിമാസ ഗാനസന്ധ്യ 6 മണി മുതൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *