ദോഹ: ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി, ഷുജ അന്‍സാരി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരായിരുന്ന നിസാര്‍ അന്‍സാരിയുടേയും ഫരീദ അന്‍സാരിയുടേയും മകനാണ്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ 2005 കൊമേര്‍സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു ഷുജ അന്‍സാരി. പഠനാന്തരം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്ത ഷുജ ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ ട്രെയിനിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു .
ഷുജ അന്‍സാരിയുടെ നിര്യാണത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അലുംനി അംഗങ്ങള്‍ അനുശോചനമറിയിച്ചു.
ഹൃദയാഘാതം: ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി ഖത്തറിൽ നിര്യാതനായി.
