കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ കലോത്സവം അംബികാസുതൽ മാങ്ങാട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവ .വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ സി എച്ച് ഷംസുദീൻ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ ഗീത, പ്രഥമാധ്യാപകൻ എം ഗിരീശൻ, പ്രിൻസിപ്പാൾ പി എസ് അരുൺ, കെ ദാമോദരൻ,സി ശാരദ,കെ പി രഞ്ജിത്ത്, സി അജിത എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് സംസ്ഥാന അധ്യാപക അവാർഡ് നേടിയ സമീർ സിദ്ദിഖിന് പിടിഎയും സ്‌റ്റാഫും ഏർപ്പെടുത്തിയ ഉപഹാരം അംബികാസുതൻ മാങ്ങാട് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *