മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക,പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പറവൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പഴയ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് സമീപം നടന്ന സംഗമം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം.അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.അബ്ദുൽകരിം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സി.എം.ഹുസൈൻ,ടി.കെ. ഇസ്മായിൽ, ടി.എ.സിദ്ദീക്ക്, ടി.കെ.അബ്ദുൽകരിം, കെ.എ. സുബൈർ, പി.എ. ഹനീഫ, സഹൽ പറവൂർ, അൻവർ കൈ താരം,പി.എം.ബഷീർ, കെ.എ. റസാഖ്, ഇ.എം. സിയാദ്,വി.കെ. അനസ്, എൻ.എ. സിറാജ്, സിംല അൻസാർ , കെ.എം.ഷിയാസ്, വി.എ.അഷറഫ്, നാസർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *