യുഡിഎഫിൽ ഏകകണ്ഠമായ തീരുമാനമില്ലെന്ന് അടൂർ പ്രകാശ്; വിമർശനം തള്ളി കെ. മുരളീധരൻ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനുവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. മുഖ്യമന്ത്രിക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം. യുഡിഎഫില്‍ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അടൂര്‍ പ്രകാശ് വിമർശിച്ചു.

ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ പരിഷ്‌കാരണ കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനങ്ങൾ തള്ളി ആരോ​ഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. നിയമനങ്ങൾ യുഡിഎഫിൻ്റെ ഏകകണ്ഠമായ തീരുമാനമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. തങ്ങളോടൊപ്പം മന്ത്രിസഭയിൽ ഇരിക്കേണ്ട വ്യക്തിയായിരുന്നു എം കെ മുനീർ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ആണ് മത്സരിക്കാതെ ഇരുന്നത്. ഭരണം നിർവഹണം നടത്താൻ കഴിയുമെന്ന് കണ്ടെത്തിയാണ് എം കെ മുനീർ ഭരണ പരിഷ്കരണ കമ്മീഷൻ്റെ അധ്യക്ഷനാക്കാൻ തീരുമാനിച്ചതെന്നും കെ മുരളീധരൻ വ്യക്തമാക്കി.

എഐസിസിയെ അതൃപ്‌തി അറിയിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് യോഗം വിളിച്ചു ചേർക്കുന്നതിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗം വിളിക്കാത്തതിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷത്തിരിക്കുന്ന തിളക്കമാർന്ന വിജയങ്ങൾ ഉണ്ടാകണമെന്നില്ല. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ. അത് പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുമെന്നും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *