കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ‘തളിരും താളവും’ പരിപാടിക്ക് തുടക്കമായി

കാട്ടാക്കട: പ്രീപ്രൈമറി വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളും വിവിധ ശേഷികളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി. സ്കൂളിൽ ‘തളിരും താളവും’ പരിപാടിക്ക് തുടക്കമായി.
സെപ്റ്റംബർ 29, 30 തീയതികളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആംഗ്യപ്പാട്ടുകൾ, കഥാചിത്രീകരണം, കഥാവേഷങ്ങളുടെ അവതരണം, ഏകാഗ്രത വർധിപ്പിക്കുന്ന ഗെയിമുകൾ, കായിക
പരിശീലനം, ബ്രെയിൻ ബൂസ്റ്റിംഗ് ഗെയിമുകൾ, നിരീക്ഷണപാടവം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ നടക്കും.
സ്കൂൾ മാനേജർ റവ. ഫാദർ ബിനു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിവ്യ മോഹൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കള്ളിക്കാട് ഭുവനേന്ദ്രൻ മുഖ്യസന്ദേശം നൽകി.
ഹെഡ്മാസ്റ്റർ സെൽവരാജ് എസ്. സ്വാഗതവും അധ്യാപിക ചൈതന്യ എ.എസ്. നന്ദിയും പറഞ്ഞു. അധ്യാപകരായ കുളപ്പട സലീം, ജയശീലൻ, അനു, അപർണ, ആശ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *