നോർത്ത് പറവൂർ: എസ്എൻഡിപി യോഗം നോർത്ത് പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 99-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ഭക്തിപുരസരം ആചരിച്ചു.
രാവിലെ 9 മണിക്ക് ഗുരുമണ്ഡപത്തിൽ വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ നടന്ന ഗുരുപൂജയോടെയാണ് സമൂഹപ്രാർത്ഥനയ്ക്കും ഉപവാസത്തിനും തുടക്കമായത്.
തുടർന്ന് നടന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ ശ്രീ സി. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു.
യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ശ്രീ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ പി. എസ്. ജയരാജ്, ശ്രീ എം. പി. ബിനു, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ. ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ടി. എം. ദിലീപ്, വി. എൻ. നാഗേഷ്, വി. പി. ഷാജി തുടങ്ങിയവരും പോഷകസംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
യൂണിയന്റെ കീഴിലുള്ള 72 ശാഖാ യോഗങ്ങളിലും നടന്ന ഉപവാസത്തിലും സമൂഹപ്രാർത്ഥനയിലും യൂണിയൻ ഭാരവാഹികൾ പങ്കെടുത്ത് സംസാരിച്ചു.
വൈകിട്ട് 3.30ന് യൂണിയൻ ആസ്ഥാനത്ത് ഉപവാസം അവസാനിപ്പിച്ച് പ്രസാദവിതരണം നടത്തി. വൈകിട്ട് 6.30ന് യൂണിയൻ ആസ്ഥാനത്ത് ഭക്തിനിർഭരമായ ദീപക്കാഴ്ചയും നടന്നു.
ശ്രീനാരായണ ഗുരുദേവന്റെ മഹാസന്ദേശങ്ങൾ അനുസ്മരിച്ചും ആത്മീയതയും സാമൂഹിക ഐക്യവും ഉയർത്തിപ്പിടിച്ചുമാണ് മഹാസമാധി ദിനാചരണം നടന്നത്.
