സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജലസംരക്ഷണ സന്ദേശവുമായി സൂയസ്

​കൊച്ചി: വിദ്യാർഥികളിൽ ജലസംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി സൂയസ് കമ്പനിയുടെ നേതൃത്വത്തിൽ ചാത്തിയത്ത് എൽ.എം.സി ബോയ്സ് എൽ.പി സ്കൂളിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു.
​പ്രസന്റേഷനുകളും ചോദ്യോത്തര വേളകളും ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്ലാസിലൂടെ, വീടുകളിലും സ്കൂളുകളിലും വെള്ളം പാഴാക്കാതിരിക്കുക, ഉപയോഗശേഷം ടാപ്പുകൾ അടയ്ക്കുക, ജലചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുക തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി. പ്രദേശത്തെ കുടിവെള്ള വിതരണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സൂയസ് നടത്തുന്ന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും ചടങ്ങിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *