സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കൊല്ലങ്കോട് : സ്വകാര്യ ബസ്സും ,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു.പല്ലശ്ശന, ചാളക്കൽ സ്വദേശികളായ പുഷ്പരാജൻ (38 ) മഹേഷ് (43)എന്നിവരാണ് മരിച്ചത് .
മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കൊല്ലങ്കോട് പഴയങ്ങാടി , എസ്.ബിഐക്ക് സമീപം, ബുധനാഴ്ച രാത്രി 8.30 നാണ് അപകടം. പല്ലശ്ശനയിൽ നിന്നും കൊല്ലങ്കോട് ടൗൺ ഭാഗത്തേക്ക് പോവുകയായി രുന്ന സ്കൂട്ടറും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം . അപകടത്തിൽപ്പെട്ട സ്കൂട്ടർ ഓടിച്ചത് പുഷ്പരാജനാണ്. അപകടം നടന്ന ഉടനെ രണ്ടുപേരെയും കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ,തുടർന്ന് പുഷ്പരാജനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു മഹേഷിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു .പുഷ്പരാജൻ്റെ അച്ഛൻ രാജാമണി അമ്മ :ദേവു , ഭാര്യ : ദൃശ്യ, മകൾ ഇനിക .
സഹോദരങ്ങൾ: രാജേഷ്, സതീഷ്,ശശികുമാർ ,സജിത, സജിനി .മഹേഷിൻ്റെ അച്ഛൻ ആണ്ടി അമ്മ: രുഗ്മിണി, സഹോദരൻ വേലായുധൻ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *