വി. എം. കുട്ടി മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകൻ : സ്പീക്കർ

തിരുവനന്തപുരം : മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിൽ പ്രമുഖ പങ്ക് വഹിച്ച ഗായകനായിരുന്നു വി. എം. കുട്ടി എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വി. എം. കുട്ടി ഫൗണ്ടേഷനും, മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് വി. എം. കുട്ടി ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ചരിത്ര ഗവേഷണ രംഗത്തെ സംഭാവനകൾ മുൻനിർത്തി ഈ വർഷത്തെ വി.എം. കുട്ടി സ്മാരക പുരസ്കാരം മലപ്പുറം ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, ചരിത്ര ഗവേഷകനുമായ ഡോ. പി. സക്കീർ ഹുസൈന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പ്രശസ്തിപത്രം സമർപ്പിച്ചു. വി.എം. കുട്ടി അനുസ്മരണ ഗാനസന്ധ്യയുടെ ഉദ്ഘാടനവും മന്ത്രി സി. പി. ജോൺ നിർവഹിച്ചു. മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ. ജെ. ഡി. (മൈനോറിറ്റിസെൽ) ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി.ഒ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രസംഗം നടത്തി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ എം.എച്ച്. സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. സാഹിത്യകാരൻ സബീർ തിരുമല, ബോക്സിങ്ങിൽ ലോകചാമ്പ്യൻഷിപ്പ് നേടിയ ആദ്യ മലയാളി കെ. സി. ലേഖ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി വള്ളക്കടവ് നിസാം, സൈക്കോളജിക്കൽ കൗൺസിലർ സബീലബീഗം, ജീവകാരുണ്യ പ്രവർത്തകരായ അജു കെ. മധു, എസ്. വിനയചന്ദ്രൻ നായർ, ഷീജാ സാന്ദ്ര, പിന്നണിഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, സംഗീത സംവിധായകൻ അനിൽ ബാലകൃഷ്ണൻ, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, പുലരി ടിവി സി. ഇ. ഒ. ജിട്രസ്സ് യോഹന്നാൻ, ദേശീയ മലയാള വേദി ഭാരവാഹികളായ ഡോ. നിസാമുദ്ദീൻ, അഡ്വ. ഫസീഹാ റഹീം, ശോഭാ കുമാർ, ഷാജിമോൻ ഇടുക്കി, ആയില്യം വിജയകുമാർ, എം. എസ്. ഗാലിഫ്, ഷൈൻ, ഷീജാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വി. എം. കുട്ടിയുടേതുൾപ്പെടെയുള്ള മാപ്പിള ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *